Site iconSite icon Janayugom Online

കളക്ഷൻ റെക്കോർഡുകളുമായി ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’

malikappurammalikappuram

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത സിനിമയാണ് ‘മാളികപ്പുറം’. ക്ലീൻ യു സർട്ടിഫിക്കറ്റോടെ 2022 ഡിസംബർ 30 ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം വേൾഡ് വൈഡ് 40 കോടി കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പതിനേഴാമത്തെ ദിവസം ചരിത്രം കുറിച്ച് കേരളത്തിൽ നിന്നും 3 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നും 2 കോടിക്ക് മുകളിലും ആഗോള തരത്തിൽ നിന്നും 5 കോടിക്ക് മുകളിലും കളക്ഷൻ നേടിയിട്ടുണ്ട്. അയ്യപ്പ ഭക്തന്റെ വേഷത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്ന ചിത്രം കാണാൻ യുവാക്കളോടൊപ്പം ഫാമിലി ഓഡിയൻസാണ് പ്രധാനമായും തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രതികരണം പരിഗണിച്ച് എക്സ്ട്രാ ഷോയും സ്ക്രീനും അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ് , തെലുങ്ക് പതിപ്പുകൾ ഈ ആഴ്ച റിലീസിന് ഒരുങ്ങുകയാണ്. ‘കാവ്യാ ഫിലിം കമ്പനി‘യുടെയും ‘ആൻ മെഗാ മീഡിയ’യുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് ‘മാളികപ്പുറം’ നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരാണ് മറ്റ് താരങ്ങൾ. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീർ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

സന്തോഷ് വർമ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം: അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട്: സിൽവ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടേർസ്: രജീസ് ആന്റണി, ബിനു ജി നായർ, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്: ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കോറിയോഗ്രഫി: ഷരീഫ്, സ്റ്റിൽസ്: രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ: നിരൂപ് പിന്റോ, മാനേജർസ്: അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്. പ്രൊമോഷൻ കൺസൾട്ടൻറ്റ്: വിപിൻ കുമാർ.

Eng­lish Sum­ma­ry: Unni Mukun­dan’s ‘Malikap­pu­ram’ with col­lec­tion records

You may also like this video

Exit mobile version