നിര്‍മിത ബുദ്ധിയില്‍ പ്രാവീണ്യം നേടിയാല്‍ രാജ്യത്തെ തൊഴിലാളികളുടെ ശമ്പളത്തില്‍ 54 ശതമാനം വരെ വര്‍ധനയുണ്ടാവുമന്ന് പഠനം. ഐടി മേഖലയില്‍ 65 ശതമാനവും ഗവേഷണ, വികസ മേഖലകളില്‍ 62 ശതമാനവും ആണ് വര്‍ധന പ്രതീക്ഷിക്കുന്നത്. ആമസോണ്‍ വെബ് സര്‍വിസസ് നിര്‍ദേശപ്രകാരം ആക്‌സസ് പാര്‍ട്ണര്‍ഷിപ്പ് നടത്തിയ ‘എഐ വൈദഗ്ധ്യ പ്രോത്സാഹനം; ഭാവിയിലെ തൊഴിലുകള്‍ക്കായി ഏഷ്യാ-പെസിഫിക് തൊഴില്‍മേഖലയെ സജ്ജമാക്കല്‍’ എന്ന പഠനത്തിലാണ് കണ്ടെത്തല്‍. 500 തൊഴില്‍ ദാതാക്കളിലും അവരുടെ ജീവനക്കാരിലുമാണ് സര്‍വെ നടത്തിയത്.
എഐ വൈദഗ്ധ്യം നേടിയാല്‍ തങ്ങളുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധന ഉണ്ടാവുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 97 ശതമാനം തൊഴിലാളികളും പറഞ്ഞു. 95 ശതമാനം പേരും എഐ പഠനങ്ങള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചു. എഐ വൈദഗ്ധ്യം നേടിയ ജീവനക്കാരില്‍നിന്നുള്ള ഉത്പാദനക്ഷമതവളരെ വലുതായിരിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു. 68 ശതമാനം ഉത്പാദനക്ഷമത വര്‍ധനയാണ് തങ്ങളുടെ സ്ഥാപനത്തിന് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്.
സംഭാഷണങ്ങള്‍, കഥകള്‍, ചിത്രങ്ങള്‍, വീഡിയൊകള്‍, സംഗീതം തുടങ്ങിയവ അടങ്ങിയ ജനറേറ്റിവ് മേഖലയാണ് ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ എഐ. ഇവയുടെ നേട്ടങ്ങള്‍ എല്ലാ മേഖലയിലും വരും വര്‍ഷങ്ങളില്‍ ദൃശ്യമാകും. നിര്‍മിത ബുദ്ധി എല്ലാ മേഖലയെയും മാറ്റിമറിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് ആക്‌സസ് പാര്‍ട്ണര്‍ഷിപ്പിന്റെ ഡയരക്റ്റര്‍ അഭിനീത് കൗള്‍ പറഞ്ഞു. സംഭാഷണങ്ങള്‍, കഥകള്‍, ചിത്രങ്ങള്‍, വീഡിയൊകള്‍, സംഗീതം തുടങ്ങിയവ അടങ്ങിയ ജനറേറ്റിവ് മേഖലയാണ് ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ എഐ. ഇവയുടെ നേട്ടങ്ങള്‍ എല്ലാ മേഖലയിലും വരും വര്‍ഷങ്ങളില്‍ ദൃശ്യമാകും. നിര്‍മിത ബുദ്ധി എല്ലാ മേഖലയെയും മാറ്റിമറിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് ആക്‌സസ് പാര്‍ട്ണര്‍ഷിപ്പിന്റെ ഡയരക്റ്റര്‍ അഭിനീത് കൗള്‍ പറഞ്ഞു.
English Summary:Use of AI; Salary will increase
You may also like this video