Site iconSite icon Janayugom Online

ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡ് വേദിയാകും; ജനുവരി 28 മുതല്‍ ഫെബ്രുവരി 14 വരെ

38-ാമത് ദേ­ശീയ ഗെയിംസിന് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹി­ക്കും. അടുത്തവര്‍ഷം ജനുവരി 28ന് ആ­രംഭിക്കുന്ന ഗെയിംസില്‍ 36 ഇനങ്ങളിലായി മ­ത്സരങ്ങള്‍ നടക്കും. കഴിഞ്ഞ വ­ർഷം ധാ­രണയാ­യ എല്ലാ കായിക ഇനങ്ങളോടും കൂടി ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഐ­ഒഎ പ്രസിഡന്റ് പി ടി ഉഷയും ജിടിസിസിയും അടുത്തിടെ നടന്ന യോഗത്തിൽ 32 കായിക ഇനങ്ങൾക്കും നാല് പ്രദർശന കായിക ഇനങ്ങൾക്കും 38-ാം പതിപ്പിന് അംഗീകാരം നൽകി. 2014ൽ ഐ­ഒഎയും ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഒളിമ്പിക് അ­സോസി­യേഷനും (യുഎസ്­ഒഎ) ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, ദേ­ശീയ ഗെയിംസിൽ 34 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.

മത്സര ഇനങ്ങള്‍
അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ആര്‍ച്ചെറി, ബാഡ്‌മിന്റണ്‍, ബാ­സ്ക്ക­റ്റ്ബാള്‍, ലോണ്‍ ബൗള്‍സ്, ബോക്സിങ്, കനോയിങ് ആന്റ് കയാക്കിങ്,സൈക്ലിങ്, ഫെന്‍സിങ്, ഫുട്ബോള്‍, ഗോള്‍ഫ്, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബോള്‍ (ഇന്‍ഡോര്‍ ആന്റ് ബീച്ച്), ഹോക്കി, ജൂഡോ, കബഡി(ഇന്‍ഡോര്‍ ആന്റ് ബീച്ച്), ഖോ ഖോ, മോഡേണ്‍ പെന്റാത്തലോണ്‍, നെറ്റ്ബോള്‍, റോവിങ്, റഗ്ബി, ഷൂട്ടിങ്, സ്ക്വാഷ്, ടേബിള്‍ ടെന്നീസ്, തായ്ക്വണ്ടോ, ടെന്നീസ്, ട്രയാത്തലോണ്‍, വോളിബോള്‍ (ഇന്‍ഡോര്‍ ആന്റ് ബീച്ച്), ഭാരോദ്വഹനം, റെസ്‌ലിങ്, വുഷു. 

പ്രദര്‍ശന മത്സരങ്ങള്‍
കളരിപ്പയറ്റ്, യോഗാസന, മല്ലഖാംബ്, റാഫ്റ്റിങ്

Exit mobile version