Site iconSite icon Janayugom Online

നായകള്‍ അഭിനയിക്കുന്നു; മലയാള സിനിമയിലെ അത്ഭുത പരീക്ഷണം! വാലാട്ടി മെയ് 5നെത്തും

valattyvalatty

മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വാലാട്ടി. ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന വാലാട്ടി വളർത്തു മൃഗങ്ങളുടെ കഥയാണ് പറയുന്നത്.

നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ റീലീസ് ഡേറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറെ നാളുകളുടെ മുന്നൊരുക്കങ്ങൾക്കും ഷൂട്ടിംങിനും ശേഷമാണു ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാനിധ്യം കൊണ്ടും വാലാട്ടി ശ്രദ്ധേയമായ ഒരു സിനിമ തന്നെയാണ്.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വളർത്തു മൃഗങ്ങളുടെ ട്രൈനിങ്ങിനും വേണ്ടി 3 വർഷത്തിലധികമാണ് ഫ്രൈഡേ ഫിലിം ഹൗസ് ചിലവഴിച്ചത്.വിഷ്ണു ആണ്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് അയൂബ് ഖാൻ. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ചിത്രം മൊഴി മാറ്റി പ്രദർശനത്തിനെത്തും എന്നറിയുന്നു. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം റിലീസ് ചെയ്യുക.വാർത്താ പ്രചരണം — വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

You may also like this video

Exit mobile version