Site iconSite icon Janayugom Online

കാന്താരയിലെ വരാഹരൂപത്തിന് വീണ്ടും വിലക്ക്

ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപത്തി­ന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈ­­­­ക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂ­പം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നും ഹൈ­ക്കോടതി നിര്‍ദേശിച്ചു. തൈക്കുടം ബ്രിഡ്ജിന്റെ നവരസം കോപ്പിയടിച്ചിട്ടില്ലെന്ന ഹ­ർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. 

പ്രാഥമിക അന്വേഷണത്തിൽ കോപ്പിയടി സംശയിക്കുന്നുണ്ടെ­­­ന്ന് പറഞ്ഞ കോടതി ഇ­ക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി. നിർമ്മാതാവിനും സംവിധായകനും മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി പരാമർശം.
വരാഹരൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങളിൽ പകർപ്പവകാശ നിയമപ്രകാരമുള്ള കേ­സിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ മുൻകൂർ ജാമ്യം അനുവദിച്ചത്.

Eng­lish Summary;Varaha roopam in Kan­tara again banned
You may also like this video

Exit mobile version