Site icon Janayugom Online

വർത്തമാനകാലത്തിന്റെ പരിച്ഛേദമായി കറുത്ത

മകൻ ഒരു കൊടും ക്രിമിനൽ ആയാൽ അമ്മ എന്ത് ചെയ്യും? അമ്മയേയും ശിക്ഷിക്കണോ? ആൾക്കൂട്ട സദാചാരബോധം ആ അമ്മയെ പിൻതുടർന്ന് ആക്രമിക്കുന്നത് കറുത്തയിൽ നാം കാണുകയാണ്. കറുത്ത സധൈര്യം ഒക്കെയും നേരിടുന്നു. പക്ഷേ ഒരിടത്ത് ഒന്ന് പാളുന്നു. പാർശ്വവൽക്കരിക്കപ്പെടുന്ന ജനസമൂഹങ്ങൾക്ക് നിഷേധിക്കപ്പെടുന്ന രാഷ്ട്രീയ നിയമ സാമൂഹ്യ സുരക്ഷകൾ വീണ്ടും ചർച്ചയാവുന്നു — തകർപ്പൻ പകർന്നാട്ടത്തിലൂടെ മീരാ വാസുദേവ് കറുത്തയായി നിറഞ്ഞാടുന്നു. 

ആദിവാസി സംഗീത ഉപകരണമായ കൊക്കരയും കാടിന്റെ പശ്ചാത്തലവും ചിത്രത്തെ കാവ്യത്മകമാക്കുമ്പോൾ പ്രതികാരവും ചെറുത്തുനിൽപും നിസ്സഹായതയും പ്രേക്ഷകനെ ആസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്ക് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പിക്കുന്നു
മീരാ വാസുദേവ് എന്ന അനുഗ്രഹീത കലാകാരിയുടെ വേഷപ്പകർച്ചയിലൂടെ ഇതിനൊടകം മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുള്ള ‘കറുത്ത’ സി ആര്‍ അജയകുമാർ സംവിധായകനായുള്ള രണ്ടാമത്തെ ചലച്ചിത്രമാണ്. 

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി ആര്‍ അജയകുമാർ തന്നെയാണ് കഥയും തിരക്കഥയും. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എസ് പി മഹേഷ്. ഡിഒപി അരുൺ ഗോപിനാഥ്. സാക്ഷി പ്രാർത്ഥന, ഗൗരി ഗരിമ,ലിബി ആഷിത്, സേതുലക്ഷ്മി, കെ പി എ സി ലീലാമണി, അഡ്വ. കെ പി സജിനാഥ്, സത്യജിത്ത്,സജി സുരേന്ദ്രൻ, അജിത്ത്കുമാർ, വ്ലോഗർ ശങ്കരൻ എന്നിവരോടൊപ്പം വിദ്യ, ജാനകി ദേവി, ബിന്ദു തോമസ്, നിഷ, ഷമീർ, ഗീതാഞ്ജലി,അഡ്വ. ദിപു, ’ അഡ്വ. സുജാത,സത്യനാഥ്, ‘സുനിൽ കൈപ്പട്ടൂർ, സൈമൺ ശ്രീഹരി, രാജേഷ് ഉമ്മയനല്ലൂർ, സാബു നാരായണൻ, മനോജ് രാധാകൃഷ്ണൻ, ഹരീഷ്’ പള്ളത്തിൽ, ഷാഹുൽ ഹമീദ് തുടങ്ങി 85 ഓളം സിനിമ, നാടക മിമിക്രി സീരിയൽ താരങ്ങളും വേഷമിടുന്നു. സ്പോട്ട് എഡിറ്റർ മനു ആന്റു. സംഗീതം അപ്പു. കലാസംവിധാനം: രഞ്ജിത്ത് ദിവാൻ

കലാസംവിധാന സഹായി: വിനോദ് കൂത്തുപറമ്പ്,പ്രണവ്. അസോസിയേറ്റ്: സോബിൻ അസിസ്റ്റൻ്റ് ഡയറക്ടഴ്സ് ചന്തു നൂറനാട്, സൂര്യൻ
അസോസിയേറ്റ് ഡയറക്ടർ: വിൽസൺ തോമസ്, ഋഷി സൂര്യൻ പോറ്റി,ര തീഷ് ഓച്ചിറ. പ്രൊഡക്ഷൻ കൺസൾട്ടൻ്റ്: ബദറുദ്ദീൻ അടൂർ ക്രിയേറ്റിവ് ഡയറക്ടർ മഞ്ജിത്ത് ശിവരാമൻ. 

Exit mobile version