സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസിന് വിവിധ ഭാഷകളിലുള്ള പാർട്ടി പ്രസിദ്ധീകരണങ്ങളെ പ്രതിനിധീകരിച്ച് എത്തിയത് 30 പേർ. ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമായി ഇരുപതോളം പ്രസിദ്ധീകരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി പാർട്ടിക്കുള്ളത്. കേരളത്തിൽ ജനയുഗം, ആന്ധ്രയിൽ വിശാലാന്ധ്ര, തെലങ്കാനയിൽ പ്രജാപക്ഷം, പഞ്ചാബിൽ നൗ സമാന എന്നിവ ദിനപത്രങ്ങളായാണ് പുറത്തിറങ്ങുന്നത്. ബിഹാറില്‍ ജനശക്തി ഹിന്ദി വാരികയായും മിസായൽ ഉറുദു ദ്വൈവാരികയായും പുറത്തിറങ്ങുന്നു.
മഹാരാഷ്ട്രയിൽ യുഗാന്തര്‍, തമിഴ്‌നാട്: ജനശക്തി, മണിപ്പൂര്‍: ഖലാവോ, ഉത്തര്‍പ്രദേശ്: പാര്‍ട്ടി ജീവന്‍, കര്‍ണാടക: കെമ്പവുട്ട, ഒഡിഷ: നുവാ ദുനിയ, പുതുച്ചേരി: സ്വതന്ത്രം, അസം: ജനമത്, ഗോവ: ലോക് സംഗ്രാം, ത്രിപുര: ത്രിപുരര്‍ കഥ, മധ്യപ്രദേശ്: ബാഡ്ത കർ, പശ്ചിമബംഗാള്‍: കലാന്തര്‍ എന്നിവയാണ് വിവിധ പ്രസിദ്ധീകരണങ്ങള്‍. ജനയുഗത്തിന് പുറമേ മലയാളത്തിൽ നവയുഗം ദൈവാരികയും പാർട്ടി പ്രസിദ്ധീകരണമായി പുറത്തിറങ്ങുന്നുണ്ട്.
English Summary:Various languages, more than twenty publications; 30 representatives
You may also like this video