Site iconSite icon Janayugom Online

വരുണ്‍ ചക്രവര്‍ത്തി ഏകദിന ടീമില്‍

ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ വരുണ്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വരുണ്‍ ചക്രവര്‍ത്തിയായിരുന്നു.

ടി20 പരമ്പരയ്ക്ക് പിന്നാലെ വ­രുണ്‍ നാഗ്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു. വിദര്‍ഭ ക്രിക്കറ്റ് അ­സോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടീമിനൊപ്പം താരം പരിശീലനം നടത്തുകയും ചെയ്തു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വരുണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ വരുണിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് വിളിയെത്തിയേക്കും. 

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Exit mobile version