Site iconSite icon Janayugom Online

“വത്സലാ ക്ലബ്ബ്” ചിത്രീകരണം പൂർത്തിയായി

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസകരമായി പറയുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൂർത്തിയായിരിക്കുന്നു. നവാഗതനായ അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഒരു തികഞ്ഞ നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക്കായും, അൽപ്പം ഫാൻ്റെമ്പിയിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. സമീപകാലത്തെ ജനശ്രദ്ധയാകർഷിച്ച ഏതാനും ചിത്രങ്ങളിലെ ജനപ്രിയരായ അഭിനേതാക്കളയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിനീത് തട്ടിൽ, അഖിൽ കവലയൂർ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ. സുരേഷ്, ഷാബു പ്രൗദിൻ, അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺമ്പോൾ, ദീപുകരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം, അനീഷ്, ഗൗതം.ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ, ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രചന ‑ഫൈസ് ജമാൽ. സംഗീതം — ജിനി എസ്. ഛായാഗ്രഹണം — ശൗരിനാഥ്. എഡിറ്റിംഗ് — രാകേഷ് അശോക. കലാസംവിധാനം — അജയ് ജി. അമ്പലത്തറ. സ്റ്റിൽസ് — അജി മസ്ക്കറ്റ്. മേക്കപ്പ് — സന്തോഷ് വെൺ പകൽ. കോസ്റ്റ്യും ഡിസൈൻ — ബ്യൂസി ബേബി ജോൺ. ഡിസൈൻ — ആനന്ദ് രാജേന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — അനുരാജ്.ഡി.സി. പ്രൊഡക്ഷൻ മാനേജർ — കുര്യൻ ജോസഫ്. പ്രാഡക്ഷൻ എക്സിക്കുട്ടീവ് — ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കൺട്രോളർ — മുരുകൻ.എസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ — ഫിറോസ്.

വാഴൂർ ജോസ്.

Exit mobile version