Site iconSite icon Janayugom Online

“വ്യസനസമേതം ബന്ധുമിത്രാദികൾ” തീയറ്ററിൽ പൊട്ടിച്ചിരിയുടെ മാലപടക്കം

കോരിചൊരിയുന്ന മഴയെ പോലും അവഗണിച്ച് തീയറ്ററിലെത്തുന്ന പ്രേഷകർ “വ്യസനസമേതം ബന്ധുമിത്രാദികൾ” സിനിമ ഏറ്റെടുത്തെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ എസ് വിപിൻ. എറണാകുളം പ്രസ്‌ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മരണ വീടിനെ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച് പ്രേശകരിലേക്ക് എത്തിക്കുന്നതിന് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോലെ വ്യസമസമേതമല്ല ആനന്ദത്തോടെയാണ് പടം കണ്ടിറങ്ങുന്ന പ്രേഷക കുടുംബങ്ങൾ പോകുന്നതെന്നും സംവിധായകൻ പറഞ്ഞു. പുതിയ താരങ്ങളെ വെച്ച് കേന്ദ്ര കഥാപാത്രങ്ങളായി വരുമ്പോൾ പല നിർമാതാക്കളും പ്രൊഡ്യുസ് ചെയ്യാൻ ധൈര്യപ്പെട്ടില്ലായിരുന്നു. തിരക്കഥയിലുള്ള വിശ്വാസമാണ് വിപിൻ‌ദാസ് ഈ ചിത്രം നിർമിക്കാൻ മുന്നോട്ട് വന്നതെന്നും സംവിധായകൻ എസ് വിപിൻ പറഞ്ഞു.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വ്യസനസമേതം ബന്ധുമിത്രാദികൾ”. ” വാഴ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കറാണ്. ചിത്രത്തിന്റെ നിർമാതാവ് വിപിൻ ദാസ്, അഭിനേതാക്കളായ അശ്വതി, ജോമോൻ ജ്യോതിർ,സിജു സണ്ണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version