Site iconSite icon Janayugom Online

വി ഡി സതീശന്റെ ആര്‍ എസ് എസ് ബന്ധം: ആഞ്ഞടിച്ച് ബിനോയ് വിശ്വം

binoy viswambinoy viswam

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. കേരളത്തിൽ ആർഎസ്എസുമായി കൂട്ടുകൂടുന്നതിന് പകരം നെഹ്‌റുവിനെ വീണ്ടും കണ്ടെത്താനാണ് കോൺഗ്രസ് ശ്രമിക്കേണ്ടതെന്ന് ബിനോയ് വിശ്വം ട്വിറ്ററിലൂടെ വിമര്‍ശിച്ചു. കോൺഗ്രസിനെ മതേതര അടിത്തറയിൽ പ്രതിഷ്ഠിച്ച മഹാദർശിയാണ് നെഹ്റുവെന്നും അദ്ദേഹത്തെ വീണ്ടും കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കണമെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ നേതാക്കളിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ, ആർഎസ്എസ് അവരുടെ സഖ്യകക്ഷിയായെന്നും അവരെ രക്ഷിക്കാൻ ആർക്ക് കഴിയുമെന്നും ട്വീറ്റിലൂടെ അദ്ദേഹം ആരാഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് വിഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നും ആര്‍എസ്എസിനെതിരെ സതീശന്‍ ഇപ്പോഴുന്നയിക്കുന്ന വിമര്‍ശനം കാപട്യമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു നേരത്തെ വെളിപ്പെടുത്തിയിരുന്നു.
2006ല്‍ ഗോള്‍വള്‍ക്കറുടെ ജനന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങ് സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ആര്‍വി ബാബു ഇതോടൊപ്പം പുറത്ത് വിട്ടു. ആര്‍എസ്എസിനെ ആക്രമിക്കുക വഴി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് സതീശന്‍റെ ശ്രമമെന്നും ആര്‍വി ബാബു ആരോപിച്ചു.
സജി ചെറിയാന്റെ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരെ വെളിപ്പെടുത്തലുകളുമായി ആര്‍ വി ബാബു രംഗത്തെത്തിയത്. 

Eng­lish Sum­ma­ry: VD Satheesan’s RSS con­nec­tion: Benoy Vish­wam ask con­gress to remem­ber Nehru

You may like this video also

Exit mobile version