Site iconSite icon Janayugom Online

വിജയ് ചിത്രം ‘ജനനായകന്‍’ ഓഡിയോ ലോഞ്ച് മലേഷ്യയില്‍

രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി സിനിമ വിടും എന്ന് പ്രഖ്യാപിച്ച വിജയുടെ അവസാന ചിത്രമായി കണകാക്കുന്ന ‘ജനനായകന്‍’ ഓഡിയോ ലോഞ്ച് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 27നാണ് ഓഡിയോ ലോഞ്ച്. മലേഷ്യയിലെ ക്വലാലംപുര്‍ ബുകിറ്റ് ജലില്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. 

തമിഴ്നാട്ടില്‍ നടത്താതെ വിദേശത്ത് പരിപാടിനടത്തുന്നതില്‍ ജനശ്രദ്ധ നേടിരിക്കുകയാണ്. പരിപാടി അനൗണ്‍സ് ചെയ്തുകൊണ്ട് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് വീഡിയോ പുറത്തുവിട്ടിരുന്നു. 

വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. 

Exit mobile version