ചന്ദ്രന്റെ ദക്ഷിണ ധ്രുവം അടയാളപ്പെടുത്തുന്നതിന് ചന്ദ്രയാൻ‑3ന്റെ വിക്രം ലാൻഡര്‍ സഹായകമാകുന്നതായി നാസ. ചന്ദ്രോപരിതലം കൃത്യമായി അടയാളപ്പെടുത്താൻ ലാൻഡര്‍ സഹായകമാകുന്നുണ്ട്. പേടകത്തിലെ ലേസര്‍ റിട്രോറിഫ്ലെക്ടര്‍ അറൈ (എല്‍ആര്‍എ) ഉപകരണം ആണ് ചന്ദ്രനില്‍ കൃത്യമായ ഇടം കണ്ടെത്തുന്നതിന് മറ്റ് പേടകങ്ങളെ സഹായിക്കുക എന്ന് ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു.
2023 ഡിസംബര്‍ 12ന് എല്‍ആര്‍എയുടെ സിഗ്നലുകൾ നാസയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിനു (എൽആർഒ)ലഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ എവിടെയെന്നു കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് എല്‍ആര്‍എ. നാസയുടെ ചാന്ദ്ര പേടകം പുറപ്പെടുവിക്കുന്ന ലേസർ പ്രകാശം എൽആർഎയിൽ തട്ടി തിരിച്ചുവരികയും അത് നാസ സ്ഥിരീകരിക്കുകയുമായിരുന്നു എന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. നാസയാണ് എല്‍ആര്‍എ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് ഇഞ്ച് മാത്രം വലിപ്പമുള്ളതാണ് ഈ ഉപകരണം.
കുംഭരൂപത്തിലുള്ള അലൂമിനിയം ഫ്രെയിമിൽ സജ്ജമാക്കിയ ഉപകരണത്തിൽ എട്ട് ചെറു കണ്ണാടികൾ (റിട്രോഫ്ലെക്റ്ററുകൾ) ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഏത് ദിശയിൽ നിന്നും വരുന്ന പ്രകാശത്തെയും ചിതറാതെ പ്രതിഫലിപ്പിക്കാൻ ഇതിനാകും. വൈദ്യുതിയോ മറ്റ് അറ്റകുറ്റപ്പണിയോ ആവശ്യമില്ലാത്തതിനാല്‍ പതിറ്റാണ്ടുകളോളം നിലനിൽക്കാൻ ഈ ഉപകരണത്തിനാകും.
English Summary: vikram lander
You may also like this video
You may also like this video