Site icon Janayugom Online

സര്‍വീസിനായി ഇനി പണം മുടക്കേണ്ട; ഈ കാറുകളുടെ സ്പെയര്‍ പാര്‍ട്ടിസിന് ലെെഫ്‌ടെെം വാറന്റി!

കാറുകളുടെ സ്പെയര്‍ പാര്‍ട്ടിസിന് ലെെഫ്‌ടെെം വാറന്റി സ്കീം പ്രഖ്യാപിച്ച് സ്വീഡിഷ് വാഹന വമ്പന്മാരായ വോള്‍വോ. ഇന്ത്യയിൽ ആദ്യമായാണ് വാഹനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി പിരീട് കഴിഞ്ഞിട്ടും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്ടിനായി മാത്രം ഇത്തരമൊരു സ്കീം പ്രഖ്യാപിച്ചിക്കുന്നത്. ഇതിലൂടെ ലോബര്‍ചാര്‍ജ് ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ പ്രശ്നങ്ങള്‍ വോള്‍വോയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് പരിഹരിക്കാന്‍ സാധിക്കും.

യന്ത്രഭാഗങ്ങള്‍ വാങ്ങി വാഹനത്തില്‍ ഘടിപ്പിക്കുന്ന സമയം മുതലാണ് സ്കീമിന്റെ ആനുകൂല്യം കാറുടമകള്‍ക്ക് ലഭിക്കുക. വാഹനത്തിന്റെ ഉടമസ്ഥാവകാശം കെെമാറുന്നത് വരെ ഇത് തുടരുകയും ചെയ്യും. ഇക്കാലയളവില്‍ നിർമ്മാണ തകരാറിന്റെയോ മെറ്റീരിയൽ ക്വാളിറ്റിയുടെയോ കാരണത്താല്‍ അറ്റകുറ്റപ്പണിയോ മാറ്റിസ്ഥാപിക്കലോ ആവശ്യമുണ്ടെങ്കിൽ ആ യന്ത്രഭാഗങ്ങള്‍ വോള്‍വോയുടെ അംഗീകൃത സര്‍വ്വീസ് സെന്റര്‍ വഴി സൗജന്യമായി ചെയ്തു തരൂം. ഇതിനായി ലേബര്‍ ചാര്‍ജ്ജും നല്‍കേണ്ടതില്ല.

നിലവില്‍ വിപണയിലുള്ള മോഡലുകള്‍ക്കും വരുന്ന ഒക്‌ടോബര്‍ 19 ന് പുറത്തിറങ്ങുന്ന വോള്‍വോ എസ്90 ‚എക്‌സി സി 60 എന്നീ പെട്രോള്‍-ഹെെബ്രിഡ് മോഡലുകള്‍ളും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് മാനേജിങ് ഡയറക്ടറായ ജ്യോതി മല്‍ഹോത്ര അറിയിച്ചു.

Eng­lish Sum­ma­ry: Vol­vo gives life time war­ran­ty for spare parts

You may like this video also

Exit mobile version