Site iconSite icon Janayugom Online

നാൽപ്പതു കോടി രൂപയുടെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുമായി ഇട്ടിവ പഞ്ചായത്ത്

കിഴക്കൻ മലയോര മേഖലയിലെ ബൃഹത്തായ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കി ഇട്ടിവ പഞ്ചായത്ത് മാതൃയാകുന്നു. ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയുള്ള സമ്പൂർണ്ണ കുടിവെള്ള പദ്ധതി പ്രാരംഭഘട്ട നിർമ്മാണ പ്രവർത്തനം തുടങ്ങി. ഒമ്പതിനായിരം ഗാർഹിക കണക്ഷനുകളാണ് നൽകുക. പദ്ധതിയുടെ ഭാഗമായി ഇട്ടിവ പഞ്ചായത്ത് മേഖലയിലാകെ 205 കി. മീ. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി അമൃത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി ബൈജു അധ്യക്ഷനായി. പഞ്ചായ ത്തംഗം നിഷാദ് റഹ്‌മാൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ നൗഷാദ്, പഞ്ചായത്തംഗങ്ങളായ ടോം കെ ജോർജ്ജ്, ടി സി പ്രദീപ്, അനിതകു മാരി, കെ ലളിതമ്മ, എം ഷെരീഫ്, കെ ഓമനകുട്ടൻ എന്നിവർ സംസാരിച്ചു.

Exit mobile version