Site iconSite icon Janayugom Online

വയനാട് ദുരന്തം; സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ചാലിയാറിന്റെ തീരത്തെ സൺറൈസ് വാലിയിൽ ഹെലികോപ്ടറിൽ വിദഗ്ധ സംഘത്തെ എത്തിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്ത ബാധിത മേഖലകളിൽ പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി തെരച്ചിൽ നടക്കുക. അതേസമയം, വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള 1026 പേരാണ് തിരച്ചിലിനെത്തുക. കേരള പൊലീസ്, എന്‍ഡിആര്‍എഫ്, ആര്‍മി, എന്‍ഡിഎംഎ റെസ്‌ക്യൂ ടിം, ഡെല്‍റ്റാ സ്‌ക്വാഡ്, എസ്ഒജി, കേരള, തമിഴ്‌നാട് ഫയര്‍ റെസ്‌ക്യുടീമുകള്‍, കെ 9 ഡോഗ് സ്‌ക്വാഡ്, ഫോറസ്റ്റ് തുടങ്ങിയ സേനാവിഭാഗങ്ങളും തെരച്ചില്‍, രക്ഷാദൗത്യങ്ങളില്‍ സജീവമാണ്. സേനാവിഭാഗങ്ങള്‍ക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധ പ്രവര്‍ത്തകരും ദുരന്തബാധിത പ്രദേശങ്ങളില്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Wayanad Tragedy; The search will con­tin­ue in Sun­rise Val­ley today
You may also like this video

Exit mobile version