Site iconSite icon Janayugom Online

ക്ഷേമപെന്‍ഷന്‍ പരാമര്‍ശം : വിവാദമായതോടെ കെ സി വേണുഗോപാല്‍ ഉരുണ്ടു കളിക്കുന്നു

ക്ഷേമപെന്‍ഷന്‍ തെരഞ്ഞെടുപ്പിനുള്ള കൈക്കൂലിയാണെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ പ്രസ്ഥാവനയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇപ്പോള്‍ അദ്ദേഹം ഉരുണ്ടുകളിക്കുകയാണ്. വേണുഗോപാലിന്റെ പ്രസ്ഥാവന വിവാദമായിരിക്കുകയാണ്.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വേണുഗോപാലിന്റെ വിവാദമായ പരാമര്‍ശം ഉണ്ടായിരിരുന്നത്.

പ്രശ്നം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണമായി അദ്ദേഹം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.തന്റെ പ്രംസഗത്തിന്റെ ഒരുഭാഗം മാത്രം വളച്ചൊടിക്കുകയായിരുന്നെന്നും തിരഞ്ഞെടുപ്പുകാലത്താണ് സർക്കാർ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുന്നതെന്നതാണ് താന്‍ പറഞ്ഞതെന്നാണ് വേണുഗോപാല്‍ പറയുന്നത് .അതേസമയം, വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരേ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും സാധാരണക്കാരുടെ ജീവിതത്തെ അദ്ദേഹം അപഹസിക്കുകയാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ കെ.സി. വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Exit mobile version