Site icon Janayugom Online

കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിന്റെ ജഢം കരക്കടിഞ്ഞു

കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിന്റെ ജഢം കരക്കടിഞ്ഞു. ബുധനാഴ്ച കാലത്ത് എട്ടരയോടെ സമീപവാസികളാണ് ചാൽ ലൈറ്റ് ഹൗസിന് സമീപം ജഢം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. അഴീക്കൽ ഭാഗത്ത് തിമിംഗലം കരക്കടിയുന്നത് ആദ്യമായാണ്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. 

തിമിംഗലത്തിന്റെ കുടൽമാല പുറത്തായ നിലയിലായിരുന്നു. വാലിന്റെ ഭാഗത്തും പരിക്കുണ്ട്. വാലിൽ വലയുടെ ചെറിയ ഭാഗം കുടുങ്ങിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. തിമംഗല വേട്ട ജാമ്യമില്ലാ കുറ്റമാണ്. അതു കൊണ്ട് തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികളുണ്ടാവും. മൃഗഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടം നടത്തിയ ശേഷം ജഢം സംസ്കരിക്കും.

(പ്രതീകാത്മക ചിത്രം)
eng­lish summary;Whale car­cass land­ed at Kan­nur Azhikkal
you may also like this video;

Exit mobile version