Site iconSite icon Janayugom Online

നയന്‍താരയ്ക്ക് വിവാഹ സമ്മാനമായി വിഘ്നേഷ് ശിവന്‍ നല്‍കിയതെന്തെല്ലാം?

തെന്നിന്ത്യന്‍ ലെഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. ഇപ്പോളിതാ ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ് മഹാബലിപുരത്തെ റിസോർട്ടും വിവാഹ ചടങ്ങുകളും. വിഘ്നേഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹ ചിത്രം പങ്കുവച്ചത്.

 

വിഘ്നേഷിനും കുടുംബാംഗങ്ങൾക്കും നയന്‍താര ഏറെ വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നല്‍കിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിഘ്നേഷ് ശിവന് വിവാഹസമ്മാനമായി നയൻതാര 20 കോടിയുടെ ബംഗ്ലാവ് നൽകിയെന്നാണ് വാര്‍ത്ത. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പറയുന്നു. വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഘ്നേഷ് വാങ്ങി നൽകിയതാണ്.

 

വിഘ്നേഷ് അഞ്ച് കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നൽകിയത്. രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയൻതാര വിവാഹത്തിന് അണിഞ്ഞത്. വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചുവെന്നാണ് വാര്‍ത്തകള്‍. വിഘ്നേഷിന്റെ അടുത്ത ബന്ധുക്കൾക്ക് വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും നൽകി. നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്.

 

Eng­lish Summary:What did Vig­nesh Sivan give as a wed­ding present to Nayantara?
You may also like this video

Exit mobile version