Site icon Janayugom Online

മൊത്തവില പണപ്പെരുപ്പം കുറഞ്ഞു

രാജ്യത്തെ മൊത്ത വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ജൂലൈ മാസത്തില്‍ 13.93 ശതമാനമായി ചുരുങ്ങിയെന്ന് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും കുറവ് മൊത്തവില പണപ്പെരുപ്പമാണ് ജൂലൈയില്‍ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മാസത്തിലെ നിരക്ക് 15.18 ശതമാനമായിരുന്നു. മേയ് മാസത്തില്‍ മൊത്തവില പണപ്പെരുപ്പം മൂന്ന് ദശകങ്ങള്‍ക്കു ശേഷമുള്ള റെക്കോഡ് ഭേദിച്ച് 16.63 ശതമാനത്തിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 11.57 ആയിരുന്നു പണപ്പെരുപ്പം. അതേസമയം 16 മാസമായി പണപ്പെരുപ്പം പത്ത് ശതമാനത്തിലധികമായി തുടരുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞ് ഭക്ഷ്യപ്പണപ്പെരുപ്പം 9.14 ശതമാനമായി ചുരുങ്ങിയതാണ് ജൂലൈ മാസത്തില്‍ അനുകൂലമായത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 300 ബേസിസ് പോയിന്റ് കുറവ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Whole­sale price infla­tion has slowed
You may also like this video

Exit mobile version