കാട്ടുപന്നി ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മംഗലപുരം സ്വദേശി ഷെഹീന്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഡിസംബര്‍ ഏഴിന് പരിക്കേറ്റ ഷഹിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ടെക്‌നോസിറ്റിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
2010ല്‍ ടെക്‌നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത നൂറുകണക്കിനേക്കര്‍ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് തടയുവാന്‍ ടെക്‌നോപാര്‍ക്ക് അധികൃതരോ പഞ്ചായത്തോ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
English Summary:wild boar attack; The young man was seriously injured after returning from work
You may also like this video