Site iconSite icon Janayugom Online

പുതിയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കും: ഇമ്രാന്‍ ഖാന്‍

പുതിയ പാർട്ടി രൂപീകരിച്ചാണെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാന്റെ രാഷ്ട്രീയ പാർട്ടിയായ തെഹ്‌രികെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനുള്ള സർക്കാർ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിൽ മേയ് ഒമ്പതിന് നടന്ന കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് പിടിഐയെ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. പാകിസ്ഥാനിലെ മന്ത്രിമാരും പിടിഐയെ നിരോധിക്കണമെന്ന നിലപാടിലാണ്.
ഏതു വിധേനയും തിരഞ്ഞെടുപ്പിൽ മത്സരിക്കും. തന്നെ അയോഗ്യനാക്കി ജയിലടച്ചാലും പാർട്ടി തന്നെ വിജയിക്കും. ദേശീയ രാഷ്ട്രീയം മാറിമറിഞ്ഞു. തന്നെ അനുകൂലിക്കുന്നവർ കൂടെയുണ്ടാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മേയ് ഒമ്പതിന് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ വച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതാണ് കലാപത്തിനു കാരണമായത്. ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റും റിയൽ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതേ തുടർന്നുണ്ടായ കലാപത്തിൽ ആയിരക്കണക്കിന് ഇമ്രാൻ ഖാൻ അനുകൂലികളാണ് സൈനിക കേന്ദ്രങ്ങളിലടക്കം നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കിയത്. കലാപവുമായി ബന്ധപ്പെട്ട് 102 പേരാണ് സൈനിക കോടതിയിൽ വിചാരണ നേരിടുന്നത്.

eng­lish summary;Will form new par­ty and con­test elec­tions: Imran Khan

you may also like this video;

Exit mobile version