വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. ഇന്ത്യ‑പാകിസ്ഥാന്‍ പോര് നാളെ രാത്രി ഏഴിന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് യുഎഇയും നേപ്പാളും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. 15 മത്സരങ്ങളുള്ള ടൂർണമെന്റില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, നേപ്പാള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. പാകിസ്ഥാനും ഇന്ത്യയും നേപ്പാള്‍, യുഎഇ എന്നിവർ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലൻഡ്, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്.
കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഏഷ്യാകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ പ്രകടനം മികവാര്‍ന്നതാണ്. ഏഷ്യാകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ 14 മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടത്. ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ 11 തവണ ഇന്ത്യക്കായിരുന്നു വിജയം. ബാറ്റിങ്ങില്‍ ഉജ്വല ഫോമിലാണ് സ്മൃതി മന്ദാന. ബൗളിങില്‍ പേസര്‍ പൂജ വസ്ത്രാകറും സ്പിന്നര്‍മാരില്‍ രാധാ യാദവിന്റെ തിരിച്ചുവരവും ഇന്ത്യന്‍ ടീമിന് കരുത്തേകും.
English summary ; Women’s Asia Cup starts tomorrow; India and Pakistan are at loggerheads
You may also like this video