വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പന്ത്രണ്ടാംപതിപ്പിന് നാളെ തുടക്കമാകും. ന്യൂസിലൻഡിൽ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയടക്കം എട്ട് ടീമുകളാണ് പങ്കെടുക്കുക. കഴിഞ്ഞവർഷം നടക്കേണ്ട ലോകകപ്പ് കോവിഡ് മൂലം മാറ്റിയതാണ്. മാർച്ച് 30, 31 തീയതികളിൽ സെമിയും ഏപ്രിൽ മൂന്നിന് ഫൈനലും നടക്കും. വെള്ളി രാവിലെ ആറരയ്‌ക്ക് ന്യൂസിലൻഡും വെസ്‌റ്റിൻഡീസും തമ്മിലാണ് ഉദ്‌ഘാടന മത്സരം. ഇന്ത്യ ഞായറാഴ്‌ച പാകിസ്ഥാനെ നേരിടും.
ഓസ്‌ട്രേലിയ ആറുതവണ ജേതാക്കളായപ്പോൾ ഇംഗ്ലണ്ട് നാലുതവണ ലോകകപ്പ് നേടിയത്. ഒരിക്കൽ ന്യൂസിലൻഡും. ഇന്ത്യ രണ്ടുതവണ റണ്ണറപ്പായി. 2005ൽ ഓസ്‌ട്രേലിയയോടും 2017ല്‍ ഇംഗ്ലണ്ടിനോടും ഫൈനലിൽ തോറ്റിരുന്നു. ഇന്ത്യൻ ടീമിനെ നയിക്കുന്നത് മിതാലി രാജാണ്. രണ്ട് സന്നാഹ മത്സരത്തിലും ഇന്ത്യ ജയിച്ചു. വിൻഡീസിനെ 81 റണ്ണിനും ദക്ഷിണാഫ്രിക്കയെ രണ്ട് റണ്ണിനും തോൽപിച്ചു.
English Summary:Women’s Cricket World Cup from tomorrow
You may also like this video