വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക ആറ് റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഫൈനലില്‍ ഓസ്ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ തകര്‍പ്പനടികളുമായാണ് തുടങ്ങിയത്. 34 പന്തില്‍ 40 റണ്‍സെടുത്ത നാറ്റ് സിവിയര്‍ ബ്രണ്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് വിജയത്തിലെത്താന്‍ കഴിഞ്ഞില്ല.
നേരത്തെ ആദ്യ വിക്കറ്റില്‍ തസ്‌മിന്‍ ബ്രിറ്റ്‌സ്-ലോറ വോള്‍വാര്‍ട്ട് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കായി 13.4 ഓവറില്‍ 96 റണ്‍സ് ചേര്‍ത്തു. 44 പന്തില്‍ 53 റണ്‍സെടുത്ത് വോള്‍വാര്‍ട്ട് പുറത്തായി. ഇതിനകം നിലയുറപ്പിച്ചിരുന്ന ബ്രിറ്റ്‌സ് പിന്നാലെ 15-ാം ഓവറില്‍ സാറ ഗ്ലെന്നിനെ സിക്സിന് പറത്തി പ്രോട്ടീസിനെ 100 കടത്തി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ലോറെന്‍ ബെല്ലിന്റെ പന്തില്‍ കാതറിന്‍ സൈവര്‍ ബ്രണ്ട്, ബ്രിറ്റ്‌സിനെ(55 പന്തില്‍ 68) പിടികൂടി. എക്കിള്‍സ്റ്റണിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ട്രയോണിനെ(3 പന്തില്‍ 3) നഷ്‌ടമായി.
English Summary;South Africa defeated England in the final
You may also like this video