വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യജയം ബംഗ്ലാദേശിന്. ഉദ്ഘാടന പോരാട്ടത്തില്‍ സ്കോട്ലന്‍ഡിനെതിരെ 16 റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സ്കോട്ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 49 റണ്‍സ് നേടിയ സാറ ബ്രൈസ് മാത്രമാണ് പൊരുതിയത്. ബംഗ്ലാദേശിനായി റിതു മോണി രണ്ട് വിക്കറ്റ് നേടി.
38 പന്തില്‍ 36 റണ്‍സെടുത്ത ശോഭന മോസ്റ്ററിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഷാതി റാണി(29)യാണ് മറ്റൊരു പ്രധാന സ്കോറര്‍. സ്കോട്ലന്‍ഡിനായി ശശിക ഹോര്‍ലെ മൂന്ന് വിക്കറ്റ് നേടി.