Site iconSite icon Janayugom Online

വനിതാ ലോകകപ്പ്: ഓസ്ട്രേലിയ ഫൈനലിൽ

വനിതാ ലോകകപ്പില്‍ ആദ്യ സെമിയില്‍ വിൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിലെത്തി. ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 157 റൺസിനു പരാജയപ്പെടുത്തി ഓസ്ട്രേലിയ കലാശപ്പോരിനു യോഗ്യത നേടിയത്. മഴ മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തപ്പോൾ മറൂപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 37 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. വിൻഡീസിന് 8 വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ എങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്ന ഷിനേൽ ഹെൻറിയും അനീസ മുഹമ്മദും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഓസ്ട്രേലിയക്കായി 129 റൺസെടുത്ത എലിസ ഹീലിയാണ് മികച്ച് നിന്നത്. 

Eng­lish Summary:Women’s World Cup: Aus­tralia in the final
You may also like this video

Exit mobile version