Site iconSite icon Janayugom Online

വനിതാ ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് ജയം

വനിതാ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ ജയം. ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയമാണ് ഓസ്‌ട്രേലിയ കുറിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 45.5 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 30.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ ജയം കുറിച്ചു. വിന്‍ഡീസിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ എലിസ് പെറിയാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസില്‍ ദേന്ദ്ര ഡോട്ടിന്‍ 16 റണ്‍സെടുത്തപ്പോള്‍ ഹെയ്‌ലി മാത്യൂസും കെയ്‌സിയ നൈറ്റും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മൂന്ന് പേരെയും എലിസ് പെറിയാണ് പുറത്താക്കിയത്. 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്ലര്‍ വിന്‍ഡീസിന്റെ ടോപ്പ് സ്‌കോററായി. ടെയ്ലറിനെ കൂടാതെ ഷെമൈന്‍ കാംപ്ബെല്‍ (20), ഷിനേല്‍ ഹെന്റി (10), ആലിയ അല്ലെയ്ന്‍ (10) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഇരട്ടയക്കം കടന്നത്. ഓസീസിനായി എലിസ് പെറിയും ആഷ്ലി ഗാര്‍ഡ്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് എലിസ ഹീലി (3), ക്യാപ്റ്റന്‍ മെഗ് ലാനിംഗ് (0), എലിസ് പെറി (10) വേഗം നഷ്ടമായെങ്കിലും റേച്ചല്‍ ഹെയിന്‍സിന്റെ (83) മികച്ച ഇന്നിംഗ്‌സാണ് ജയമൊരുക്കിയത്. ഹെയിന്‍സും ബെത്ത് മൂണിയും (28) പുറത്താവാതെ നിന്നു. ഇതോടെ ഓസ്‌ട്രേലിയ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. നാല്മത്സരങ്ങള്‍ കളിച്ച വെസ്റ്റ് ഇന്‍ഡീസ് ആവട്ടെ രണ്ട് മത്സരങ്ങളില്‍ വിജയിച്ചു. ഇവര്‍ പട്ടികയില്‍ അഞ്ചാമതാണ്.

Eng­lish sum­ma­ry; Wom­en’s World Cup; Aus­tralia win over West Indies

You may also like this video;

Exit mobile version