വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 9 വിക്കറ്റ് നേടി ന്യൂസീലന്‍ഡിന് ജയം. മഴ മൂലം 27 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. 7 ഓവർ ബാക്കിനിൽക്കെ ന്യൂസീലൻഡ് വിജയലക്ഷ്യം നേടി. ടോസ് നഷ്ടമായ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗിനിങ്ങിയത്. ഓപ്പണര്‍മാര്‍ അതിഗംഭീര തുടക്കമാണ് നല്‍കിയത്.
ഷമീമ സുൽത്താനയും ഫർഗാന ഹഖും ചേർന്ന് ആദ്യ വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 10 ആം ഓവറിൽ ഷമീമ (33) പുറത്തായതോടെയാണ് ആ കൂട്ടുകെട്ട് തകര്‍ന്നത്. പിന്നീട് വന്നവര്‍ക്ക് മികച്ച സ്കോര്‍ നേടാനായില്ല. ഫർഗാന ഹഖ് (52) ആണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്കോററായത്. ആമി സാറ്റെർത്‌വെയ്റ്റ് ന്യൂസീലൻഡിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
അതേസമയം മറുപടി ബാറ്റിംഗില്‍ ന്യൂസീലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. സോഫി ഡിവൈനും (14) സൂസി ബേറ്റ്സും ചേർന്ന് ആദ്യ വിക്കറ്റിൽ 36 റൺസാണ് നേടി. സോഫി പുറത്തായതോടെ അമേലിയ കെർ സൂസി ബേറ്റ്സിനൊപ്പം ചേർന്ന് അനായാസം ഇന്നിംഗ്സ് നേട്ടത്തോടെ 108 റണ്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത് മത്സരം അനായാസം നേടി.
English Summary:Women’s World Cup; New Zealand’s first win
You may also like this video