Site iconSite icon Janayugom Online

വ​നി​താ ലോ​ക​ക​പ്പ്; ന്യൂ​സി​ല​ൻ​ഡി​നെ തകര്‍ത്ത് വെ​സ്റ്റ് ഇൻഡീസ്

വ​നി​താ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ആദ്യ മത്സരത്തില്‍ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ന്യൂ​സി​ല​ൻ​ഡി​ന് മൂ​ന്ന് റ​ണ്‍​സ് തോ​ൽ​വി. ഹെ​യി​ലി മാ​ത്യൂ​സി​ന്‍റെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​മാ​ണ് വി​ൻ​ഡീ​സി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. 119 റ​ണ്‍​സും ര​ണ്ടു വി​ക്ക​റ്റും നേ​ടി​യ ഹെ​യി​ലി മത്സരത്തിലെ താ​ര​മാ​യി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ഓ​പ്പ​ണ​ർ ഹെ​യി​ലി​യു​ടെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 259 റ​ണ്‍​സ് നേ​ടി. 49.5 ഓ​വ​റി​ൽ 256 റ​ണ്‍​സി​ൽ ന്യൂഡിലന്‍സ് പോ​രാ​ട്ടം അവസാനിച്ചു.

128 പ​ന്തി​ൽ 16 ഫോ​റും ഒ​രു സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു ഹെ​യി​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ചെ​ഡീ​ൻ നേ​ഷ​ൻ (36), സ്റ്റെ​ഫാ​നി ടെ​യ്‌ല​ർ (30) എ​ന്നി​വ​രും തി​ള​ങ്ങി. കി​വീ​സി​നാ​യി ലി​യാ ത​ഹൂ​ഹു മൂ​ന്നും ജെ​സ് കെ​ർ ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. 108 റ​ണ്‍​സു​മാ​യി കി​വീ​സ് പോ​രാ​ട്ട​ത്തി​ന് ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ ത​ന്നെ നേ​തൃ​ത്വം ന​ൽ​കി​യെ​ങ്കി​ലും വി​ജ​യം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വി​ക്ക​റ്റു​ക​ൾ വീഴുമ്പോഴും സോ​ഫി ഒ​റ്റ​യ്ക്ക് പൊ​രു​തു​ക​യാ​യി​രു​ന്നു. കാ​റ്റി മാ​ർ​ട്ടി​ൻ (44), ആ​മി സാ​റ്റ​ർ​വൈ​റ്റ് (31), ജെ​സ് കെ​ർ (25) എ​ന്നി​വ​ർ ക്യാ​പ്റ്റ​ന് പി​ന്തു​ണ ന​ൽ​കി. വി​ൻ​ഡീ​സി​നാ​യി അ​നീ​സ മു​ഹ​മ്മ​ദ്, ഡി​യേ​ഡ്ര ഡോ​ട്ടി​ൻ, ഹെ​യി​ലി മാ​ത്യൂ​സ് എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ വീഴ്ത്തി.

Eng­lish Summary:Women’s World Cup; West Indies beat New Zealand
You may also like this video

Exit mobile version