ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയുടെ ഡി ഗുകേഷ്. കറുത്ത കരുക്കളുമായിറങ്ങിയ ഗുകേഷ് 23 നീക്കങ്ങള്‍ക്കൊടുവിലാണ് ഡിങ് ലിറനുമായി കൈകൊടുത്തത്. ആദ്യ മത്സരത്തില്‍ ചൈനീസ് താരത്തിനോട് ഗുകേഷ് തോല്‍വി വഴങ്ങിയിരുന്നു. 42 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ഗുകേഷ് പരാജയം സമ്മതിച്ചത്. 14 ഗെയിമുകളുള്ള ചാമ്പ്യൻഷിപ്പിൽ 7.5 പോയിന്റ് ആദ്യം നേടുന്നയാൾ കിരീടം സ്വന്തമാക്കും.
14 ഗെയിം കഴിഞ്ഞിട്ടും ഇരുവരും തുല്യപോയിന്റുമായി നിന്നാല്‍ റാപ്പിഡ് പോരാട്ടത്തിലേക്ക് കടക്കും. റാപ്പിഡില്‍ വിജയിക്കുന്നവരാകും ജേതാവ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവുമായാണ് 18കാരനായ ഗുകേഷ് മത്സരിക്കുന്നത്.