ഭൂമിയുടെ വൃക്കകളെന്ന വിശേഷണം എഴുത്തിലൂടെ മാത്രം പ്രസക്തിയാര്‍ജിച്ചവയാണ് തണ്ണീര്‍ത്തടങ്ങള്‍. എന്നാല്‍ തണ്ണീര്‍ത്തട സംരക്ഷണമെന്നത് വര്‍ഷാവര്‍ഷം ഈ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായി താളുകളില്‍ ഒതുങ്ങിക്കൂടുന്നു. തണ്ണീര്‍ത്തടദിനത്തിന്റെ പുലര്‍വേളകള്‍ സംരക്ഷണ വാക്കസര്‍ത്തുകളും കപട പ്രകൃതി സ്‌നേഹികളും മൈതാനങ്ങളിലും, സെക്രട്ടേറിയറ്റിന് മുന്നിലും വാതോരാതെ പ്രസംഗിക്കുമ്പോള്‍ തണ്ണീര്‍ത്തടം എന്തെന്ന് ഏവര്‍ക്കൂം മനസിലാകുന്ന തരത്തില്‍ നാലുവാചകം പറയാന്‍ അറിയാത്തവര്‍ പോലും വലിയ വായില്‍ തണ്ണീര്‍ത്തട സംരക്ഷണം ഒരുപാട്ടായി വിളിേച്ചാതുന്നു. എ ന്താണ് തണ്ണീര്‍ ത്തടം, അവ എങ്ങനെ സംരക്ഷിക്കണം. ജലമില്ലാ ത്ത ഭാഗങ്ങളും തണ്ണീര്‍ ത്തടങ്ങളില്‍ വരുമെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം. എവിടെ നിന്നും തുടങ്ങണം തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം. ഇന്ന ത്തെ ദിനം തണ്ണീര്‍ ത്തടസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാം. ആറു മീറ്ററില്‍ കുറവ് ആഴമുള്ള ജലശേഖരമേഖലകള്‍
പൊതുവെ തണ്ണീര്‍ ത്തടങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ചതുപ്പ് നിറഞ്ഞതും, സ്വാഭാവിക വെളളക്കെട്ടുകളുമായി കാണപ്പെടുന്ന സ്ഥലം, സ്ഥിരമായി ജലം ഒഴുകുന്ന ഇടം, ശുദ്ധ ജല തടാകം, കായല്‍ വയല്‍ , പിന്നെ വേലിയേറ്റ സമയത്ത് ഉപ്പ് കടല്‍വെള്ളം നിറയുന്നയിടം, വേലിയിറക്കത്തില്‍ ഉപ്പുവെള്ളം തിരിച്ചിറങ്ങുന്ന സ്ഥലം, ഇതൊന്നുമല്ലെങ്കിലും മനുഷ്യന്റെ പ്രകൃതിയെ കളങ്കപ്പെടുത്തലുകളിലൂടെ സ്ഥിരമായോ താല്‍ക്കാലികമായോ ജലസാന്നിധ്യം ഒഴുകാന്‍ പാകത്തിനോ കെട്ടിക്കിടക്കുന്നതോ ആയ ഭാഗമൊക്കെ തണ്ണീര്‍ത്തടത്തിന്റെ നിര്‍വചന ത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം പ്രദേശങ്ങളില്‍ അല്ലെങ്കില്‍ ഈ ഭാഗങ്ങളില്‍ ജലസസ്യങ്ങളോ, ജല സാന്നിധ്യത്തില്‍ ഉണ്ടാകാവുന്ന അനുയോജ്യമായ സസ്യസമ്പത്തുകളും ഉണ്ടാകേതും തണ്ണീര്‍ത്തടങ്ങള്‍ക്ക് അനിവാര്യമാണ്. സാധാരണയായി മൂന്ന് തരത്തിലാണ് തണ്ണീര്‍ ത്തടങ്ങള്‍ അറിയപ്പെടുന്നത്. അതില്‍ ഏറ്റവും പ്രധാനം ഉള്‍നാടന്‍ തണ്ണീര്‍ത്തടങ്ങളാണ്. എന്നാല്‍ നീളമേറിയ സമുദ്രതീര്‍ ത്തിയുള്ള കേരളം സമുദ്രതീരതണ്ണീര്‍ ത്തടങ്ങള്‍ പ്രധനമായും വേലിയേറ്റവുമായി ബന്ധപ്പെട്ട് നില നില്‍ക്കുമ്പോള്‍ ഉള്‍നാടന്‍ തണ്ണീര്‍ത്തടങ്ങള്‍ നദികള്‍, അരുവികള്‍, വെളളച്ചാട്ടങ്ങള്‍, പാറയടുക്കുകള്‍, ശുദ്ധജല തടാകങ്ങള്‍ എന്നീ സ്രോതസുകളിലൂടെ നിലനിര്‍ത്തുന്നവയായിരിക്കും.
ഇതില്‍ വൃക്ഷനിബിഢശുദ്ധജല തണ്ണീര്‍ത്തടങ്ങള്‍, കുറ്റിച്ചെടികള്‍ നിറഞ്ഞ ചതുപ്പ് പ്രദേശങ്ങളേയും ഉള്‍നാടന്‍ തണ്ണീര്‍ത്തടങ്ങളില്‍പ്പെടുന്നവയാണ്. എന്നാല്‍ കേരള ത്തിലെ ഭൂപ്രകൃതിയില്‍ പെടാതെ മഞ്ഞുരുകി ഉണ്ടാകുന്ന തണ്ണീര്‍ത്തടങ്ങളും, ഭൗമാന്തര്‍ഭാഗത്തെ കഠിനമായ താപനിലയില്‍ പുറന്തള്ളപ്പെടുന്ന ചൂട് നീരുറവകള്‍ ഉള്‍നാടന്‍ തണ്ണീര്‍ത്തടങ്ങളില്‍പ്പെടുന്നവയാണ്. ഇനിയുള്ളത് എല്ലാം നശി പ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന മനുഷ്യ നിര്‍മ്മിത തണ്ണീര്‍ ത്തടങ്ങള്‍. ശരിയായ ശാസ്ത്രീയ പഠനത്തോടെ അല്ലാതെയുള്ള മനുഷ്യനിര്‍മ്മിത തണ്ണീര്‍ത്തടങ്ങള്‍ ഇപ്പോഴും പ്രകൃതിക്ക്
ദോഷകരമായിട്ടാണ് വന്നെ ത്തുന്നത്. മനുഷ്യനിര്‍മ്മിത കനാലുകള്‍, ഉപ്പ് ഉല്പാദന നിര്‍മ്മിതികള്‍, ചെമീന്‍ കെട്ടുകള്‍, ജലസാന്നിധ്യമില്ലെങ്കിലും പ്രവര്‍ത്തിയിലൂടെ ജലലഭ്യമാകുന്ന തരത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന കൃഷിയിടങ്ങള്‍, ഖനനം മൂലം ഉദാഹരണത്തിന് കളിമണ്‍ ക്‌ളേ എന്നിവയ്ക്കായി ഉണ്ടാക്കപ്പെട്ട കുഴികളില്‍ ജലസാന്നിധ്യം ഉണ്ടാകാറുള്ള അവസ്ഥ, ഇവയൊക്കെ മനുഷ്യനിര്‍മ്മിത തണ്ണീര്‍ ത്തടങ്ങളില്‍പ്പെടുന്നു. അസന്തുലിതാവസ്ഥയിലേക്ക് കൂപ്പുകുത്തി വീഴുന്നപ്രകൃതിയെ സ ന്തുലിതാവസ്ഥയില്‍ എത്തിക്കുന്നതിന് തണ്ണീര്‍ ത്തടങ്ങളുടെ പങ്ക് വളരെ വലുതാണ്. ചെറുതും വലുതുമായ വികസന ത്തിന്റെ പേരില്‍ വയലുകളും തണ്ണീര്‍ ത്തടങ്ങളും നശിപ്പിച്ചുകൊണ്ടുള്‍പ്പെടെ നമ്മള്‍ മുന്നോട്ട് നടത്തുന്ന പ്രയാണം ഒരുപക്ഷെ ഇപ്പോള്‍ കോട്ടമുണ്ടാക്കില്ലെങ്കിലും വരുന്ന തലമുറക്ക് വരുത്തിവയ്ക്കാവുന്ന വിപത്ത് ഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല. ഒരു വര്‍ഷ ത്തില്‍ തന്നെ മുമ്പൊരിക്കലും കാണത്ത തരത്തില്‍ ന്യുനമര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ അറിയുന്നു . പ്രകൃതിയുടെ ചില ഓര്‍മ്മപ്പെടുത്തലുകളാണിതൊക്കെയെന്ന് ആര് മനസിലാക്കാന്‍.
ഒന്ന് ഓര്‍ത്താല്‍ നല്ലത് വരാന്‍ പോകുന്ന വിപത്തിന്റെ സൂചനകങ്ങളാണ് മുമ്പൊരിക്കലും കാണാത്ത കാലാവസ്ഥ വ്യതിയാനങ്ങള്‍. മഴ പെയ്ത് കഴിമുടന്‍ ഉഷ്ണമുാവുക, മുമ്പൊരിക്കലും തണുപ്പ് അനുഭവിച്ചിട്ടില്ലാത്ത മാസങ്ങള്‍ തണുത്ത വെളുപ്പാന്‍കാലങ്ങള്‍ ഉളവാകുന്നു. സര്‍വമാറ്റങ്ങള്‍ക്കും ഒരു പരിധിവരെ കാരണം തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാത്ത നമ്മുടെ പ്രവണതകളാണ്. ഇതിന് മാറ്റം വരണം. ശുചിമുറിയുടെ പേരിലാണെങ്കിലും തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാക്കിക്കൊുള്ള വികസന ത്തിന് എന്ത് വിലകൊടുത്തും ചെറുക്കാന്‍ യുവാക്കളുടെ കാപട്യമില്ല ത്ത ശബ്ദം ഉയരണം. നാളത്തെ പുലരി ഇതിനാകട്ടെ.

