Site icon Janayugom Online

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയെ യഷ് ദുല്‍ നയിക്കും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യഷ് ദുലാണ് ടീം ക്യാപ്റ്റന്‍. എസ് കെ റഷീദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഗ്രൂപ്പ് ബിയില്‍ 15ന് ദക്ഷിണാഫ്രിക്കക്കെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14 മുതല്‍ ഫെബ്രുവരി അഞ്ച് വരെയാണ് ലോകകപ്പ്. ദക്ഷിണാഫ്രിക്കയെ കൂടാതെ അയര്‍ലന്‍ഡ്, ഉഗാണ്ട എന്നിവരെയാണ് ഇന്ത്യക്ക് നേരിടാനുളളത്. 

ടൂര്‍ണമെന്റിന്റെ 14-ാമത്തെ എഡിഷന്‍ കൂടിയാണ് വിന്‍ഡീസിലേത്. നാലു ഗ്രൂപ്പുകളിലായി 16 ടീമുകള്‍ ടൂര്‍ണമെന്റിന്റെ പ്രാഥമിക ഘട്ടത്തില്‍ അണിനിരക്കും. ആന്റിഗ്വ, ബര്‍ബുഡ, ഗയാന, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ എന്നീവിടങ്ങളിലെ 10 വേദികളിലായി 48 മത്സരങ്ങള്‍ ഗ്രൂപ്പു ഘട്ടത്തിലുണ്ടാവും. അഞ്ചാമത്തെ അണ്ടര്‍ 19 ലോകകപ്പ് മോഹവുമായാണ് ഇന്ത്യന്‍ സംഘം വിന്‍ഡീസിലേക്കു തിരിക്കുന്നത്. അവസാനമായി 2018ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ അവസാന കിരീടം. നിലവിലെ സീനിയര്‍ ടീം കോച്ചായ രാഹുല്‍ ദ്രാവിഡായിരുന്നു അന്നു ടീമിനെ പരിശീലിപ്പിച്ചത്. 

ഇന്ത്യന്‍ ടീം: യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിങ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്‌സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്‌വാന്‍.

ENGLISH SUMMARY:Yash Dul to lead India in Under-19 World Cup
You may also like this video

Exit mobile version