ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻെറ ഒരു സൗമ്യമുഖമാണ് സീതാറാം യെച്ചൂരിയുടെ ആകസ്മിക വിയോഗം മുലം നഷ്ടമായതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകൾക്ക് കോട്ടം തട്ടാതെ പ്രായോഗിക സമീപനങ്ങൾ എങ്ങനെ കെെക്കൊള്ളാമെന്ന് യെച്ചൂരി പല സന്ദർഭങ്ങളിലും കമ്മൃൂണിസ്റ്റുകാർക്ക് മനസിലാക്കി കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ സഖ്യം എന്ന വിശാല ഐക്യമുന്നണി രൂപികരിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകളും സമീപനങ്ങളും വിലപ്പെട്ടതായിരുന്നു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഏറ്റവും വിലപ്പെട്ടതായി എപ്പോഴും പറഞ്ഞിരുന്ന യെച്ചൂരി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ യോജിപ്പിനായിരുന്നു ആദ്യ മുൻഗണന കൊടുത്തിരുന്നത്.
സിപിഐ(എം)ന് മാത്രമല്ല ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും ഒരു തീരാനഷ്ടമാണ് യെച്ചൂരിയുടെ വേർപാടുമൂലം ഉണ്ടായിട്ടുള്ളത്.