Site iconSite icon Janayugom Online

കര്‍ണ്ണാടകത്തില്‍ യെദ്യുരപ്പ സര്‍ക്കാര്‍ കോവിഡ് ഫണ്ട് ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്

കര്‍ണാടകത്തില്‍ യെദ്യുരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കോവിഡ് ഫണ്ട് ദുരുപയോഗം ചെയ്താതയി റിപ്പോര്‍ട്ട്. കാബിനറ്റ് അവലോകനത്തിനായി പുറത്തിറക്കിയ ജസ്റ്റീസ് ജോണ്‍ മൈക്കല്‍ ഡികന്‍ഹയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഫണ്ടുകളുടെ വിനിയോഗത്തില്‍ കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

പൊതുജനാരോഗ്യ സംരംഭങ്ങള്‍ക്കായി ഉദ്ദേശിച്ച തുക വലിയ തോതിലാണ് വകമാറ്റി ചെലവഴിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കിലുടനീളം പൊരുത്തക്കേടുകളാണ്. അതുപോലെ സംശയാസ്പദമായ ചെലവുകളും കണ്ടെത്തി.കണ്ടെത്തലുകൾ അനുസരിച്ച്, കോവിഡ് ‑19 പ്രതികരണ ശ്രമങ്ങൾക്കായി അനുവദിച്ച ദശലക്ഷക്കണക്കിന് രൂപ ദുരുപയോഗം ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. മെഡിക്കൽ സാധനങ്ങള്‍ വാങ്ങുന്നതിനും ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളെള്‍ക്കുവേണ്ടിയും ദുരിതബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയുള്ള നിർണായകമായ ഈ ഫണ്ടുകളില്‍ തട്ടിപ്പ് നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Exit mobile version