Site iconSite icon Janayugom Online

കല്ലുമ്മക്കായ ശേഖരിക്കാന്‍ കടലിലിറങ്ങി; പ്ലസ് വൺ വിദ്യാർഥി മുങ്ങി മ രിച്ചു

കല്ലുമ്മക്കായ ശേഖരിക്കാന്‍ കടലില്‍ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. പാക്കം ജിഎച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും പള്ളിക്കര ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ് (16)ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കാണാതാവുകയായിരുന്നു.

പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാൻ കോട്ടയ്ക്ക് സമീപം കടൽത്തീരത്തെത്തിയതായിരുന്നു. പിതാവും, സഹോദരനും നോക്കിനിൽക്കെയാണ് ഷുഹൈബിനെ തിരമാലയിൽപെട്ട് കാണാതാകുന്നത്. ബേക്കൽ പൊലീസും തീരദേശ പൊലീസും അഗ്‌നിശമനസേനയും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തി. ഇതിനിടെ ഷുഹൈബിന്റെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

Eng­lish Summary:Plus one stu­dent drowned
You may also like this video

YouTube video player
Exit mobile version