Tuesday
21 May 2019

Kerala

കക്കാടംപൊയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം ; പ്രതി അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയില്‍ കരിമ്പ്  കോളനിക്ക് സമീപം ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് അറസ്റ്റിലായത്. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കൊലയ്ക്ക് കാരണമായതെന്ന്  പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ദിവസം മുതല്‍ രാജേഷിനെ കാണാനില്ലായിരുന്നു. ഇതില്‍...

കെവിന്‍ വധം: സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതിയായ മനു, 13ാം പ്രതിയായ ഷിനു എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചത്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ...

പഴവങ്ങാടിയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ വന്‍ തീപിടുത്തം. ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീഭാഗികമായി അണച്ചതായി അഗ്നിശമന സേന അറിയിച്ചു.  സമീപത്ത കടകളിലേയ്ക്കും തീപടര്‍ന്നത് അണച്ചിട്ടുണ്ട്.

സീറോ മലബാര്‍ സഭ വ്യാജരേഖാ കേസ്: അറസ്റ്റിലായ ആദിത്യന്‍ റിമാന്‍ഡില്‍

സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ അറസ്റ്റിലായ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ റിമാന്‍ഡ് ചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ ചമച്ച കേസില്‍ ഞായറാഴ്ച രാവിലെയാണ് പൊലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ഇന്റര്‍നെറ്റില്‍ ആദ്യമായി അപ് ലോഡ്...

യുവാവിന്റെ കൊലപാതകം: ഭര്‍ത്താവ് സ്വയം കഴുത്തറുത്തെന്ന് ഭാര്യ; കുട്ടിയുടെ മൊഴിയില്‍ കാമുകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യയെന്ന് കരുതിയ കേസിലാണ് വഴിത്തിരിവുണ്ടായത്. ഈമാസം പന്ത്രണ്ടാം തീയതിയതിയായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ വിനോദ് സ്വയം കഴുത്തില്‍ കുത്തിയെന്നാണ് ഭാര്യ...

സംസ്ഥാനത്ത് യൂറോപ്യന്‍ മാതൃകയില്‍ വികസനം കുതിക്കും

തിരുവനന്തപുരം: കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഐശ്വര്യ പൂര്‍ണ്ണമായ ഭാവിക്കും സമഗ്രമായ വികസനത്തിനും അടിത്തറ ഒരുക്കാന്‍ ഉതകുന്ന യൂറോപ്യന്‍ മോഡലിലുള്ള നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് ആവിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ഏറെ പ്രയോജനകരമായിരുന്നു യൂറോപ്യന്‍ സന്ദര്‍ശനം. കേരളത്തിന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന പദ്ധതികള്‍...

മാണിഗ്രൂപ്പില്‍ അധികാരത്തര്‍ക്കം: കുലുക്കമില്ലാതെ ജോസഫ്

സരിത കൃഷ്ണന്‍ കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം മുറുകുന്നു. താല്‍ക്കാലികമായി കയ്യിലൊതുങ്ങിയ അധികാര കസേരയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് പി ജെ ജോസഫ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിളിച്ചുചേര്‍ത്ത് പാര്‍ട്ടിയിലെ അധികാരകസേര പിടിച്ചടക്കാന്‍ ജോസ് കെ മാണി വിഭാഗം നടത്തുന്ന എല്ലാ...

പാലാരിവട്ടം മേല്‍പ്പാലം: വിജിലന്‍സിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി. 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി പറഞ്ഞു. പാലം രൂപകല്‍പന ചെയ്ത ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ പ്രധാന ജീവനക്കാരന്റെ...

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനു വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകള്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനു വേണ്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍ രശ്മി ഗൊഗോയ് ഹൈക്കോടതിയില്‍ ഹാജരായി. ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാലിന് വേണ്ടി രശ്മി ഗൊഗോയ് ഹാജരായത്. കേസില്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ...

നസീറിനെ പി ജയരാജന്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും വടകര ലോകസഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ പി ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് അജ്ഞാതസംഘം സി...