സംസ്ഥാന സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച നിറക്കൂട്ടുകളുടെ കുഞ്ഞു കൂട്ടുകാരൻ ജഹാൻ ജോബിയെ യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീട്ടിലെത്തി അനുമോദിച്ചു. യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ടി വി ബാലൻ ഉപഹാരം നൽകി. പി കെ ഗോപി, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഡോ. ഒ കെ മുരളീകൃഷ്ണൻ, ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, ടി എം സജീന്ദ്രൻ, ഡോ. വിദ്യ ജി എൻ, എ ഷാജു എന്നിവർ പങ്കെടുത്തു. കവിയിത്രി ഡോ. ആര്യ ഗോപിയുടേയും ജോബി ജോസഫിന്റേയും മകനാണ് ജഹാൻ ജോബി. ഏഴു വയസ്സുള്ള ജഹാൻ ജോബി ഇതിനകം ആയിരത്തിലേറെ ചിത്രങ്ങൾ വരയ്ക്കുകയും മൂന്ന് ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരനാണ് ജഹാൻ. സംസ്ഥാന സർക്കാറിന്റെ ബജറ്റിന്റെ പുറം ചട്ടയിലും ജഹാൻ വരച്ച ചിത്രം സ്ഥാനം നേടിയിരുന്നു.