Site iconSite icon Janayugom Online

ഒരാഴ്ചയില്‍ ലഭിച്ചത് 433.3 എംഎം മഴ

ജില്ലയില്‍ കഴിഞ്ഞ ഏഴു ദിവസത്തില്‍ ലഭിച്ചത് 433.3 എംഎം മഴയാണ്. ജൂൺ 29 മുതല്‍ ഇന്നലെ വരെ പെയ്തത് മഴയുടെ ശരാശരി അളവാണിത്. സാധാരണ ഈ കാലയളവിൽ 244.5 എംഎം മഴയാണ് ലഭിക്കുക. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പ്രദേശങ്ങള്‍ : ഉപ്പള (651 എംഎം), മഞ്ചേശ്വരം (642), ബയാർ (628), പാടിയത്തടുക്ക (617.5), പൈക്ക (599.2), മുളിയാർ (558.5), മധൂർ (516.6), കല്യോട്ട് (481.7), വിദ്യാനഗർ (458.6), കുഡ്ലു (413.5). ഈ സീസണിൽ24 മണിക്കൂര്‍ പെയ്തമഴയില്‍ സംസ്ഥാനത്തു രേഖപെടുത്തിയ ഏറ്റവും ഉയർന്ന ഉപ്പള (210 എംഎം) മഞ്ചേശ്വരം ( 206.4 എംഎം) ത്തുമാണ്.

Exit mobile version