Site iconSite icon Janayugom Online

കാൻസർ പ്രതിരോധ ക്യാമ്പയിൻ; ജീവനക്കാർക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

സംസ്ഥാന സർക്കാറിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന ബൃഹത്തായ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വകപ്പ് മലപ്പുറം സിവിൽ സ്റ്റേഷനിലെ വനിത ജീവനക്കാർക്ക് സ്തനാർബുദ, ഗർഭാശയ ഗളാർബുദ, വദനാർബുധ ബോധവൽക്കരണവും പരിശോധനാ ക്യാമ്പും നടത്തി. അർബുദം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽക്കുകയും അതുവഴി മരണനിരക്ക് കുറയ്ക്കയുമാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ആരോഗ്യ വകുപ്പും, ആരോഗ്യ കേരളവും ചട്ടിപ്പറമ്പ് എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലപ്പുറം കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ഡെപ്യൂട്ടി കലക്ടർ പി എം സനീറ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി എൻ അനൂപ് പരിപാടി വിശദീകരിച്ചു. ആർദ്രം നോഡൽ ഓഫീസർ ബോധവൽക്കരണ ക്ലാസ് നയിച്ചു. എൻസിഡി ജില്ലാ നോഡൽ ഓഫീസർ ഡോ. വി ഫിറോസ് ഖാൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ പി സാദ്ദിഖ് അലി, ടെക്നിക്കൽ അസിസ്റ്റന്റ് ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു, ഡോ. പി ഹസ്ന തുടങ്ങിയവർ നേതൃത്വം നൽകി. 177 പേർ ക്യാമ്പിൽ പങ്കെടുത്തു. 

Exit mobile version