Site iconSite icon Janayugom Online

കിഴങ്ങു വർഗ്ഗ കിറ്റ് നൽകി

മുഹമ്മ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി 1200 കർഷകർക്ക് സൗജന്യമായി കിഴങ്ങു വർഗ്ഗ കിറ്റ് നൽകി. ഓരോ കർഷകനും 7 കിലോഗ്രാം കിഴങ്ങ് വർഗ്ഗ കിറ്റുകളാണ് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നൽകുന്നത്.

കിഴങ്ങു വർഗ്ഗകിറ്റിന്റെ വിതരണോത് ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ ടി റെജി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം ചന്ദ്ര, നസീമ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോൾ ഷാനവാസ്, വിനോമ്മ രാജു, ലൈല ഷാജി, ഷെജിമോൾ, എ ഡി സി അംഗങ്ങൾ, കൃഷി ഓഫീസർ പി എം കൃഷ്ണ കേരഗ്രാമം കൺവീനർമാർ, കേരഗ്രാമം പ്രസിഡന്റ് സി ബി ഷാജികുമാർ സെക്രട്ടറി അരവിന്ദാക്ഷപ്പണിക്കർ, സന്തോഷ് ഷൺമുഖൻ എന്നിവർ സംസാരിച്ചു.

Exit mobile version