Site icon Janayugom Online

കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇലിപ്പക്കുളം സ്വാശ്രയ കർഷക സമിതിയ്ക്ക് വള്ളികുന്നം ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. എം എസ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, സുരേഷ് തോമസ് നൈനാൻ, കെ വിജയൻ, ആർ രാജി, ജി രാജീവ്കുമാർ, തൃദീപ് കുമാർ, ഷൈലപിള്ള, പി ഷാജി, ജി രാധാകൃഷ്ണപിള്ള, വി ശിവരാമകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version