ഒരു സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് : സിറ്റിങ്ങ് സീറ്റ് ബിജെപി ക്ക് നഷ്ടമായി
കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് സീറ്റുകളായ മൂന്നെണ്ണം നിലനിര്‍ത്തി എല്‍ഡിഎഫ്. ബിജെപിയില്‍ നിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ വിജയിക്കുവാന്‍ സാധിച്ചു. ജില്ലയിലെ 5 തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലേക്കുള്ള 5 വാര്‍ഡുകളിലെ ഉപ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡിൽ എസ് അനിൽകുമാർ, കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡില്‍ എൻ ഇന്ദിര എന്നീ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ സമീറ അബാസ്, ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കെ ശ്യാമപ്രസാദ് എന്നീ വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ബിജെപി യുടെ സ്റ്റിങ്ങ് സീറ്റായ ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്.