Site iconSite icon Janayugom Online

തമിഴിൽ എത്രത്തോളം മോശം സിനിമകൾ ഇറങ്ങാറുണ്ട്; എന്നാൽ തന്റെ ഭർത്താവായ സൂര്യയുടെ ചിത്രങ്ങൾ മാത്രം വളരെ മോശമായി റിവ്യൂ ചെയ്യുന്നുവെന്ന് നടി ജ്യോതിക

തമിഴിൽ എത്രത്തോളം മോശം സിനിമകൾ ഇറങ്ങാറുണ്ടെന്നും എന്നാൽ തന്റെ ഭർത്താവായ സൂര്യയുടെ ചിത്രങ്ങൾ മാത്രം വളരെ മോശമായി റിവ്യൂ ചെയ്യുന്നുവെന്ന് നടി ജ്യോതിക. തെന്നിന്ത്യയിൽ അതിശയകരമാംവണ്ണം മോശം സിനിമകൾ ഇറങ്ങുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അതൊക്കെ നന്നായി ഓടുകയും വളരെ വിശാല ഹൃദയത്തോടെ അവയെ എല്ലാവരും റിവ്യൂ ചെയ്യുകയും ചെയ്യുന്നുവെന്നും ജ്യോതിക പറഞ്ഞു.

സൂര്യ അഭിനയിച്ച കങ്കുവയിലെ ചില കാര്യങ്ങൾ നന്നായി വന്നില്ല എന്നത് സമ്മതിക്കുന്നു. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ ആ ചിത്രത്തിന് പിറകിൽ ഒരുപാട് പരിശ്രമങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവയ്ക്ക് ലഭിക്കാത്ത വിമർശനം കങ്കുവയ്ക്ക് പലരും നൽകുന്നു എന്നത് പരിതാപകരം ആണ്. അദ്ദേഹത്തിന്റെ സിനിമകളെ മാത്രം മനഃപൂർവം ക്രൂശിക്കുന്നുവെന്നും ജ്യോതിക പറഞ്ഞു.

Exit mobile version