Thursday
14 Nov 2019

India

തിളച്ച സാമ്പാറിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

കുർണൂൽ: സ്കൂളിലെ സാമ്ബാർ ചെമ്ബിൽ വീണ് നഴ്സറി വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്സറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ...

രാഹുലിന് ഉപദേശം

ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന്(ചൗക്കീദാർ ചോർ ഹേ)സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി.  രാഹുലിന്റെ മാപ്പ് അംഗീകരിച്ച കോടതി, ഭാവിയിൽ പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്...

മഹാരാഷ്ട്ര: ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം ധാരണയിൽ

മുംബൈ: മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികൾ ചർച്ച ആരംഭിച്ചു. ആദ്യഘട്ടത്തിൽ കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേർന്ന് പൊതു മിനിമം പരിപാടി രൂപീകരിച്ചു. തുടർന്ന് ശിവസേനാ നേതാക്കളുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ...

കശ്മീരിന്റെ പ്രത്യേക പദവി: അന്തിമ വാദം ഡിസംബർ പത്തിലേയ്ക്ക് മാറ്റി

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളുടെ അന്തിമ വാദം സുപ്രീം കോടതി ഡിസംബർ പത്തിലേയ്ക്ക് മാറ്റി. ഈ മാസം 22 ന് മുമ്പ് ഇതുമായി ബന്ധപ്പെട്ട പ്രതിസത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ്...

ഫാത്തിമ ജീവനൊടുക്കാനിടയായ സംഭവം സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫ് ജീവനൊടുക്കാനിടയായ സംഭവം സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷനൽ കമ്മിഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. അഡീഷനൽ ഡെപ്യൂട്ടി കമ്മിഷണറും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന...

2000ത്തിന്റെ വ്യാജൻ സുലഭം; നോട്ട് നിരോധനം കേന്ദ്രത്തെ തിരിഞ്ഞുകുത്തുന്നു

ബേബി ആലുവ കൊച്ചി: നോട്ട് നിരോധനം മൂന്നു വർഷം പിന്നിടുമ്പോൾ കള്ളനോട്ടിന്റെ ബാഹുല്യത്തിൽ അമ്പരന്ന് നരേന്ദ്ര മോഡി സർക്കാർ. ഗുരുതരമായ ഈ സ്ഥിതി തരണം ചെയ്യാൻ നിർവാഹമില്ലാതെ 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നതിൽ നിന്നു പിൻവലിഞ്ഞിരിക്കുകയാണ് കേന്ദ്രം. പാകിസ്ഥാനിലും ബംഗ്ലാദേശിലും അച്ചടിക്കുന്ന...

ഇന്ദിര ​ജെയ്സിങ്ങിനും ഗ്രോവറിനും ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ൽഹി: മുതിർന്ന അഭിഭാഷകരായ ഇന്ദിര ​ജെയ്സിങ്ങിനും ഭർത്താവ്​ ആനന്ദ്​ ഗ്രോവറിനും ബോംബെ ഹൈക്കോടതി അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്ന സിബിഐയുടെ ഹർജി സുപ്രീംകോടതി തള്ളി. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊ​ഗോയ്​, ജസ്​റ്റിസുമാരായ​ അനിരുദ്ധ ബോസ്, കൃഷ്​ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ്​ സിബിഐയുടെ ഹർജി...

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം

വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ബിര്‍ല, എല്‍ബിഎസ് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്.  ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. എസ്‍പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിഗതികള്‍ ശാന്തമാക്കിയത്....

റെയിൽവേ ട്രാക്കിൽ ഇരുന്ന വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

കോയമ്പത്തൂര്‍: ഇരിഗൂറില്‍ ചെന്നൈ-ആലപ്പുഴ എക്സപ്രസ് തട്ടി നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സൂളൂര്‍- ഇരിഗൂര്‍ റെയില്‍വേ സറ്റേഷനുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. സുളൂരിലെ സ്വകാര്യ എന്‍ജിനീയറിങ്‌ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. കൊടൈക്കനാല്‍...

കൊതുക് ശല്യം സഹിക്കാനായില്ല; ഭർത്താവിനെ ഉലക്ക കൊണ്ടടിച്ച് ഭാര്യയും മകളും

അഹമ്മദാബാദ്: കൊതുകുശല്യം സഹിക്കാൻ ആകാതെ ഭാര്യയും മകളും ഭർത്താവിനെ ഉലക്ക കൊണ്ട് അടിച്ചു. ഗുജറാത്തിലെ നരോദയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് 40കാരനായ ഭൂപേന്ദ്രയെ ‍ഭാര്യയുടെ കൈയിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. എൽഇ ഡി ലൈറ്റുകൾ...