Site iconSite icon Janayugom Online

പാർശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം: കെ ഇ ഇസ്മായില്‍

ആലപ്പുഴ: പാർശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണം എല്‍ ഡി എഫ് സർക്കാരിന്റെ ഉത്തരവാദിത്വമാണന്ന് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മായിൽ പറഞ്ഞു.

ആലപ്പുഴ ടി വി സ്മാരകത്തിൽ നടന്ന ബി കെ എം യു ജില്ലാ കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക തൊഴിലാളി പെൻഷന് വെച്ചിട്ടുള്ള ഉപാധികൾ മാറ്റപ്പെടേണ്ടതാണ്. കർഷക തൊഴിലാളി ക്ഷേമനിധിക്ക് രുപം നല്കിയ എല്‍ഡിഎഫ് സർക്കാറിന്റെ കാലത്ത് ക്ഷേമനിധി ആനൂകൂല്യത്തിനായി ഈ വിഭാഗം ജനത സമരം ചെയ്യേണ്ടിവരുന്നത് സർക്കാരിന് ഭൂഷണമല്ലെന്നും അദേഹം പറഞ്ഞു.

കേരളത്തെ പിന്നോട്ടടുപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണ കർത്താക്കൾക്കെതിരെ ശക്തമായ പ്രതിരോധ നിര തീർക്കാനും സമര സഞ്ജരാകുന്നതിനുമാണ് വർത്തമാന കാല രാഷ്ട്രീയം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ അനിൽ കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി കെ കൃഷ്ണൻ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കെ ചന്ദ്രനുണ്ണിത്താൻ, ബി ലാലി, ടി പ്രസാദ്, സാറാമ്മ തങ്കപ്പൻ, എം എസ് റംലത്ത്, കെ സുകുമാരൻ, എ കെ സജു എന്നിവർ പ്രസംഗിച്ചു.

Exit mobile version