അഞ്ഞുർ വേളക്കോട് വില്ലേജിൽ ഗൾഫ് ഫസ്റ്റ് പെട്രോൾ കെമിക്കൽസ് സ്ഥാപനത്തിന് മുന്‍ ജീവനക്കാരന്‍ തീയിട്ടു. പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ് പൊലീസിനോട് പറഞ്ഞു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ കമ്പനിയിൽ എത്തിയ ടിറ്റോ തീയിട്ട ശേഷം ഉടമയായ സ്റ്റീഫന് ഭീഷണി സന്ദേശം അയച്ചു. ശേഷം സ്വമേധയാ ഫയർ ഫോഴ്സിൽ വിവരം അറിയിച്ച് പേരാമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. കുന്നംകുളം, തൃശൂര്‍ യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അതേ സമയം, ജോലിയിൽ തിരിച്ചെടുത്തതായും തിങ്കളാഴ്ച നേരത്തെ എത്താൻ പറഞ്ഞപ്പോൾ ‘കമ്പനി ഉണ്ടെങ്കിൽ’ എത്താം എന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നതെന്ന് ഉടമ സ്റ്റീഫൻ പറഞ്ഞു. പ്രതിയെ തൃശൂർ മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.
പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; സ്ഥാപനത്തിന് തീയിട്ട് മുന്‍ ജീവനക്കാരന്‍

