Site icon Janayugom Online

പെഗാസസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പെഗാസസ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ചയാണ് ആദ്യം കേസ് പരിഗണിക്കാനിരുന്നതെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ൺ ചോ​ർ​ത്ത​ലു​ക​ളെകു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സാ​ങ്കേ​തി​ക സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സു​പ്രീം കോ​ട​തിക്ക് കൈ​മാ​റിയിരുന്നു. ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് മുദ്രവച്ച കവറില്‍ ഇടക്കാല റിപ്പോർട്ട് കൈമാറിയത്. അന്വേഷണം പൂർത്തിയാക്കാൻ സമിതി കൂടുതൽ സമയം തേടിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Pega­sus: The Supreme Court will con­sid­er today

You may like this video also

Exit mobile version