യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ(യുഎന്‍ഇപി) 2024ലെ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്. ഈ വര്‍ഷം ആറുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
പ്രചോദനാത്മകമായ രീതിയില്‍ പാരിസ്ഥിതിക മേഖലയില്‍ ഇടപെടല്‍ നടത്തിയിട്ടുള്ളവര്‍ക്കായി 2005 മുതലാണ് പുരസ്കാരം നല്‍കിവരുന്നത്.
ഇതുവരെ 122 പേര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനാ വിഭാഗത്തിലാണ് മാധവ് ഗാഡ്ഗില്‍ ബഹുമതിക്ക് അര്‍ഹനായത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഗാഡ്ഗില്‍ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്ന് യുഎന്‍ഇപി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗാഡ്ഗിലിനെ കൂടാതെ ബ്രസീലിലെ തദ്ദേശ ജന ക്ഷേമമന്ത്രി സോണിയ ഗ്വാജജറ, ആമി ബോവേഴ്സ് കോർഡാലിസ്, ഗബ്രിയേൽ പൗൺ, ലു ക്വി, സെകെം എന്നിവരും പുരസ‌്കാരത്തിന് അർഹരായി.
Champions of the Earth award to Madhav Gadgil