മൂന്നാം എല്‍ഡിഎഫ് ഭരണത്തിന് അനുകൂല രാഷ്ട്രീയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ എം സ്വരാജ് അഭിപ്രായപ്പെട്ടു. മത രാഷ്ട്ര വാദത്തിന് ജനാധിപത്യത്തിൽ സ്ഥാനം ഇല്ല. ജമാത്തെ യുഡിഫ് ബന്ധത്തെ മത നിരപേക്ഷ വാദികൾ അംഗീകരിക്കില്ല. നിലമ്പൂർ അതിന് മറുപടി നൽകുമെന്നും സ്വരാജ് വ്യക്തമാക്കി. കഴിഞ്ഞ ഒമ്പതു വർഷം ഈ നാടിനുണ്ടായ മാറ്റം ചരിത്രത്തിൽ അടയാളപ്പെടുത്തും.
കേരള ചരിത്രത്തിലെ സുവർണ കാലഘട്ടമാണിത്. പവർ കട്ടില്ലാത്ത, ക്ഷേമപെൻഷൻ മുടങ്ങാത്ത, സ്കൂൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്‌തകം ലഭിക്കുന്ന, ആശുപത്രികളും പള്ളിക്കൂടങ്ങളും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന, വീട്ടമ്മമാർക്ക് പെൻഷൻ കിട്ടാൻ പോകുന്ന നവകേരളം നിലനിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. കേരളത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള കർമപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
1600 രൂപ എല്ലാ മാസവും പെൻഷൻ കിട്ടുന്ന ഏക സംസ്ഥാനമാണ് കേരളം. 60 ലക്ഷം പേർക്കാണ് അത് ലഭിക്കുന്നത്. അത് കൈക്കൂലിപ്പണമാണെന്ന് അധിക്ഷേപിച്ചവരോട് ഈ നാട് കണക്ക് ചോദിക്കും. കൂടുതൽ ഉയർച്ചയിലേക്ക് നിലമ്പൂരിനെ നയിക്കാനുള്ള ആദ്യ ചുവടുവെപ്പായി ഈ തെരഞ്ഞെടുപ്പ് ഫലം മാറുംമെന്നും അദ്ദേഹം പറഞ്ഞു

